Tuesday, December 17, 2019

Thursday, December 12, 2019

Second semester Examination

കുട്ടികൾക്ക് രണ്ടാം സെമസ്റ്റർ പരീക്ഷ  ആയതിനാൽ ക്ലാസ്സുകൾ എടുത്തില്ല .12ാo തിയ്യതി മുതൽ കോളേജിലേക്ക് Sparks ന്റെ ഒരുക്കങ്ങൾക്കായി പോയി

Friday, December 6, 2019

ക്രിസ്തുമസ് ആഘോഷം @ 6.12.2019

സെൻറ് മേരീസിലെ ക്രിസ്തുമസ് ആഘോഷം .

മൂന്നാം ആഴ്ച 02-12-2019 to 06-12-2019

മൂന്നാമത്തെ ആഴ്ചയിൽ സുരക്ഷിതമായ നാളേയ്ക്ക്  എന്ന പാഠത്തിന്റെ അവസാനത്തെ മൂന്ന് ലെസ്സൻ യൂണിറ്റുകൾ പ്രധാനമായും ദുരന്ത നിവാരണ പ്രവർത്തനങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നതിന് കഴിഞ്ഞു. കുട്ടികൾ ദുരന്ത നിവാരണം എന്നത് റോൾ പ്ലേയിലുടെ ക്ലാസ്സിൽ അവതരിപ്പിച്ചു. കൂടാതെ അടുത്ത പാഠം കേരളo  എട്ടാം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെ എന്ന പാഠം പഠിക്കുന്നതിനും തുടങ്ങി.

Saturday, November 30, 2019

രണ്ടാം ആഴ്ച 25-11-2019 to 30-11-2019

രണ്ടാമത്തെ ആഴ്ച്ച സുരക്ഷിതമായ നാളേയ്ക്ക് എന്ന പാഠം പഠിപ്പിക്കുന്നതിന് തുടങ്ങി. പരിസ്ഥിതിയെക്കുറിച്ചും അതിന്റെ വൈവിധ്യങ്ങളെക്കുറിച്ചും വിവിധ ഘടകങ്ങളെക്കുറിച്ചും വിവിധ പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും .പ്രത്യേകമായി ഉരുൾപൊട്ടൽ എന്ന പ്രകൃതിദുരന്തത്തെ മോഡലിന്റെ സഹായത്തോടെ കുട്ടികളെ പഠിപ്പിച്ചു.

Tuesday, November 19, 2019

MORNING KITCHEN DUTY @ST.MARYS


എല്ലാ ദിവസവും ആദ്യത്തെ  period  കിച്ചണിൽ ഹെൽപ്പിനായ്  ഞങ്ങൾ പോകുകയും ചെയ്തു. 

Monday, November 18, 2019

FOURTH SEMESTER TEACHING PRACTICE @St.Marys Pattom

First week   നാലാം സെമസ്റ്റർ അധ്യാപന പഠന പരിശീലനത്തിന്റെ ഭാഗമായി  പട്ടം സെൻറ്
മേരീസ് ഹൈസ്കൂളിൽ  ഞങ്ങൾ 10 പേർ Teaching Practice ആയി എത്തി.
IX A1 ക്ലാസ്സ് ആണ് എനിക്ക് പരിശീലനത്തിനായി നൽകപ്പെട്ടത്.
ആദ്യ ആഴ്ച ജോഗ്രഫി   _ ജനസംഖ്യ ,കുടിയേറ്റം വാസസ്ഥലങ്ങൾ എന്ന പാഠം പഠിപ്പിക്കുന്നതിന് തുടങ്ങി .

ഒന്നാം ആഴ്ച 18-11-2019 to 22-11-2019

ഒന്നാമത്തെ ആഴ്ച നവംബർ 19 ന് ടീച്ചിംഗ് പ്രാക്റ്റീസ് തുടങ്ങി .അന്ന് മുതൽ ജനസംഖ്യ ,കുടിയേറ്റം വാസസ്ഥ്ലം തുടങ്ങിവയെക്കുറിച്ച് ഇരുപത്തി ആറാം തിയ്യതി വരെ കുട്ടികളെ പഠിപ്പിച്ചു  ജനസാന്ദ്രത കുട്ടികളെ വർക്കിംഗ് മോഡലിന്റെ സഹായത്തോടെ പഠിപ്പിക്കുന്നതിന് കഴിഞ്ഞു.

My consern teacher @st.marys Mrs. Sheela L

Our team@ St. Marys